hdj
'പെൺകുട്ടിക്ക് ഒരു കരുതൽ -വളകിലുക്കം

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആറുവർഷമായി ഉച്ചഭക്ഷണം നൽകിവരുന്ന കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ, നിർദ്ധനരായ വിദ്യാർത്ഥിനികൾക്ക് ധനസഹായം നൽകുന്ന 'പെൺകുട്ടിക്ക് ഒരു കരുതൽ -വളകിലുക്കം" പദ്ധതി ആരംഭിച്ചു. ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രമേശ് ചെന്നിത്തല എം.എൽ.എ സ്കൂൾ പ്രഥമാദ്ധ്യാപിക വി.സുശീലയ്ക്ക് ധനസഹായം കൈമാറി ഉദ്ഘാടനം നിർവഹിച്ചു . കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ആർ. രാജേഷ്, എസ്.സുരേഷ് കുമാർ, ഫാദർ സോനു ജോർജ്, അജി എസ്, അനീഷ് സേന, ഹരികുമാർ, തോമസ് വർഗീസ്, ലല്ലു ജോൺ എന്നിവർ സംസാരിച്ചു.

പദ്ധതി കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി എസ്. താഹ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് മണ്ഡലത്തിലെ ഹൈസ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ 200 പെൺകുട്ടികൾക്ക് വർഷത്തിൽ 4000 രൂപ നൽകുന്ന പദ്ധതിയാണ് വളകിലുക്കം. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് അർഹരായ വിദ്യാർത്ഥിനികളെ കണ്ടെത്തുന്നത്.