കായംകുളം: കായംകുളം ‌ടൗൺ എംപ്ളോയ്മെന്റ് എക്സേഞ്ചിൽ കരിയർ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഗ്രാജുവേഷൻ തുടങ്ങിയ യോഗ്യത ഉള്ളവർക്കായി വിവിധ തസ്തികകളിലേക്ക് 10 ന് രാവിലെ 10 മണിമുതൽ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു.

താൽപര്യമുള്ളവർ https://forms.gle//MzaX66924tDtyEn98 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2965502.

ഇൻഷ്വറൻസ് മാനേജർ, ഫിനാൻസ് അഡ്വൈസർ, ഓഫീസ് അസിസ്റ്റന്റ് ആൻഡ് ടെലികാളർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.