
ആലപ്പുഴ: നരേന്ദ്രമോദി സർക്കാർ എട്ടുവർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി, ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ജില്ലയിൽ 15 വരെ വിപുലമായ ജനസമ്പർക്കവും ഭവനസന്ദർശനവും സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ വികസനത്തിന് എല്ലാ സഹായങ്ങളും നൽകാൻ മോദി സർക്കാർ സന്നദ്ധരാണെങ്കിലും കൃത്യമായ പദ്ധതികൾ സമർപ്പിക്കാൻ പോലും സംസ്ഥാനം പരാജയപ്പെട്ടു. തൃക്കാക്കരയിൽ പരസ്പരം മത്സരിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബി.ജെ.പിയെ ഒഴിവാക്കാൻ ഒന്നിച്ചത് സംസ്ഥാനത്ത് വരാൻ പോകുന്ന മുന്നണി സംവിധാനത്തിന്റെ തുടക്കമാണെന്നും ഗോപകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എൽ.പി.ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, സംസ്ഥാന സമിതിയംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.