 
ചേർത്തല : കരുവായിൽ ഭാഗം ജി.എൽ.പി.എസിലെ പ്രവേശനോത്സവം മുനിസിപ്പൽ ചെയർപേഴ്സൺ ഷെർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ജി.സുധാകരൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് മേരി മാഗ്ദലിൻ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ മാധുരി സാബു അദ്ധ്യക്ഷത വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ഗിരീഷ്.കെ, ഉപ്പ് യൂ ട്യൂബ് ചാനൽ വ്ലോഗർമാരായ പ്രമോദ്, പ്രിയ പ്രമോദ് എന്നിവർ വിശിഷ്ടാതിഥികളായി. ഏലിക്കുട്ടി ജോൺ, സിനാ മോൾ, ഇ.കെ.മധു, ബി.ഭാസി, ശോഭ ജോഷി, എം.എ സാജു, ബാബു മുള്ളൻചിറ, വൃന്ദ, ഷീല എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ബെൻസിലാൽ നന്ദി പറഞ്ഞു.