s

ആലപ്പുഴ: ജില്ലയിൽ ഈ അദ്ധ്യയന വർഷം ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നത് ആലപ്പുഴ ഉപജില്ലയിലെ സെന്റ് ജോസഫ് എൽ.പി.ജി.എസിൽ. 232 കുട്ടികൾ. രണ്ടു മുതൽ 10 വരെയുള്ള ക്ലാസുകളിൽ 22700 കുട്ടികൾ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പുതുതായി പ്രവേശനം നേടി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിൽ നിന്നും 455 കുട്ടികൾ 5, 8 ക്ലാസ്സുകളിൽ പുതുതായി ചേർന്നു. കുട്ടികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.ആറാം പ്രവൃത്തിദിനത്തിനു ശേഷമേ കൃത്യമായ കണക്ക് ലഭ്യമാകൂവെന്ന് വിദ്യാകിരണം മിഷൻ ജില്ല കോ ഓർഡിനേറ്റർ എ.കെ.പ്രസന്നൻ പറഞ്ഞു.

ഉപജില്ലാതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്ന സ്കൂളുകൾ

ആലപ്പുഴ : സെന്റ് ജോസഫ് എൽ.പി.ജി.എസ്, ആലപ്പുഴ

ചേർത്തല : ടൗൺ എൽ.പി.എസ്, ചേർത്തല

തുറവൂർ : സെന്റ് അഗസ്റ്റിൻ എൽ.പി.എസ് അരൂർ

അമ്പലപ്പുഴ: എസ്.ഡി.വി.ജി യു.പി.എസ്.നീർകുന്നം

ഹരിപ്പാട് : യൂ.പി.എസ് മണ്ണാറശാല

കായംകുളം : സെന്റ് മേരീസ് എൽ.പി.എസ്.ചാരുമുട്

മാവേലിക്കര : ഗവ.എൽ.പി.എസ്.പാലമേൽ

ചെങ്ങന്നൂർ : ഗവ.ജെ.ബി.എസ് ചെറിയനാട്

തലവടി : സെന്റ് മേരീസ് എൽ.പി.എസ്.എടത്വ

വെളിയനാട് : ചെറുകര എസ്.എൻ.ഡി.പി യു.പി.എസ്

മങ്കൊമ്പ് : സെന്റ് തോമസ് എൽ.പി.എസ് ചമ്പക്കുളം