ആലപ്പുഴ: നഗരസഭാ പരിധിയിലെ ചുടുകാട്, ആലിശ്ശേരി പമ്പ് ഹൗസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ നാളെ ചുടുകാട്, മുല്ലാത്ത്, പുലയൻവഴി, ഇരവുകാട്, സക്കറിയ ബസാർ, ബീച്ച്, റെയിൽവേ സ്റ്റേഷൻ, കുതിരപ്പന്തി, സീവ്യൂ, വെള്ളക്കിണർ, എം.ഒ വാർഡ് എന്നീ പ്രദേശങ്ങളിലെ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.