തുറവൂർ : കോടംതുരുത്ത് സർഗാത്മക സംവാദ വേദിയുടെ (സേവ് ) നേതൃത്വത്തിൽ " ജൈവ വൈവിധ്യ സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും" എന്ന വിഷയത്തിൽ 5 ന് രാവിലെ 10 ന് കോടംതുരുത്ത് ജ്ഞാന ക്ഷേത്രം ഹാളിൽ സെമിനാർ നടക്കും. പ്രസിഡന്റ് കെ.രമണൻ അദ്ധ്യക്ഷത വഹിക്കും. കില ഫാക്കൽറ്റി പി.ശശിധരൻ നായർ വിഷയം അവതരിപ്പിക്കും. എം.സലാഹുദ്ദീൻ, എ.നാസർ, സുരേന്ദ്രൻ എഴുപുന്ന, വി.സജിത്ത്, എസ്.വി.ശ്രീകുമാർ എന്നിവർ ചർച്ച നയിക്കും.