ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറി, കൊച്ചിൻ കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ സി.പി തോട് 2/790ൽ സിദ്ദിഖിനെ (ബാഷ) ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി.