
അരൂർ:ഡോ. കെ. കെ. ശിവദാസൻപിള്ളയുടെ ജമദഗ്നി എന്ന കവിതാസമാഹാരം കെ .എസ്.ഡി.പി ചെയർമാൻ സി. ബി. ചന്ദ്രബാബു, മുൻ എം. എൽ. എ ജോൺ ഫെർണാണ്ടസിനു നൽകി പ്രകാശനം ചെയ്തു. സംസ്കാരസാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൻ. കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, സി. ആർ. ആന്റണി, എൻ. ദേവാനന്ദ്, ചന്തിരൂർ ദിവാകരൻ എന്നിവർ സംസാരിച്ചു.