ആലപ്പുഴ: റേഷൻ മണെണ്ണയ്ക്ക് വീണ്ടും വില വർദ്ധിപ്പിക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം മത്സ്യ ബന്ധന മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. പിന്നിട്ട രണ്ടര വർഷത്തിനിടയിൽ മണെണ്ണയ്ക്ക് 70 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.