 
മാവേലിക്കര: ചെട്ടികുളങ്ങര ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ഈരേഴ വടക്ക് എൽ.പി.എസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ചെട്ടികുളങ്ങര പഞ്ചായത്തുതല പ്രവേശനോത്സവ ഉദ്ഘാടനം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് സി.സുധാകര കുറുപ്പ് നിർവഹിച്ചു. ഹാബിറ്റാറ്റ് ചെയർമാൻ ഡോ.ജി.ശങ്കർ മുഖ്യപ്രഭാഷണം നടത്തി. സി.ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷനായി. മാനേജർ ഡോ.കെ.പി സുകുമാരപിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്, പ്രഥമാദ്ധ്യപിക കെ.ജി രേഖ, പി.ടി.എ പ്രസിഡന്റ് ശ്രീരാജ് എം.ആർ, ശ്രീദേവി.യു എന്നിവർ പങ്കെടുത്തു.