 
ചാരുംമൂട് : തെളിനീരൊഴുകും നവകേരളം പദ്ധതിയ്ക്ക് താമരക്കുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
നടീൽവയൽ തോട്ടിലാണ് ജലനടത്തവും നീർച്ചാലുകളുടെ പുനരുദ്ധാരണവും ആരംഭിച്ചത്.
കുടുംബശ്രീ- തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, പാടശേഖര സമിതി, സന്നദ്ധ സംഘടനകൾക്കുമൊപ്പം ജനപ്രതിനിധികളും പദ്ധതിയുടെ ഭാഗമായി. മലിനമായിക്കിടന്ന തോട് വൃത്തിയാക്കിയതോടെ തടസമില്ലാതെ വെള്ളമൊഴുകാൻ തുടങ്ങി.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു.
ബ്ളോക്ക് പഞ്ചായത്ത് അംഗം ശാന്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജഅശോകൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി. ഹരികുമാർ, ആർ.ദീപ, അംഗങ്ങളായ വി.പ്രകാശ്, ആത്തുക്കാ ബീവി, ടി.മൻമഥൻ, സുരേഷ് കോട്ടവിള, എസ്. ശ്രീജ, ശോഭ സജി, സെക്രട്ടറി ഹരി, സി.ഡി.എസ് ചെയർ പേഴ്സൺ ഡി.സജി ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.