 
ചാരുംമൂട്: ഭരണത്തിന്റെ തണലിൽ നടത്തുന്ന അക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കോൺഗ്രസ് ഓഫീസിനും പ്രവർത്തകർക്കും നേരെ നടന്ന സി.പി.ഐയുടെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ചാരുംമൂട്ടിൽ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് അദ്ധ്യക്ഷനായിരുന്നു. സംഘർഷത്തിന്റെ പേരിലുള്ള കേസുകളിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ കെ.കെ.ഷാജു, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, കോശി എം കോശി, കെ.ആർ.മുരളീധരൻ, കറ്റാനം ഷാജി, ഇ.സമീർ, ബി.രാജലക്ഷ്മി, ടി.പാപ്പച്ചൻ ,ജി.ഹരി പ്രകാശ്, അനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.