 
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ മായിത്തറ 549-ാം നമ്പർ ശാഖയിലെ പഠനോപകരണ വിതരണ സമ്മേളന ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ ബാബു നിർവഹിച്ചു. ശാഖ ചെയർമാൻ എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.നോട്ട് ബുക്ക് വിതരണം മായിത്തറ ഹോംഡെക്കർ എക്സ്പോർട്ട് മാനേജർ എ.കെ.ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ വി.ആർ.ഷൈജു, ശാഖ വൈസ് ചെയർമാൻ എം.ടി.ജാനു,ജോയിന്റ് കൺവീനർ പി.ഷാജി,വനിതാസംഘം യൂണിയൻ പ്രസിഡന്റ് മോളി ഭദ്രസേനൻ,ശാഖ പ്രസിഡന്റ് കെ.മാലതി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ശാഖ കൺവീനർ കെ.ബാബു സ്വാഗതവും ശാഖ കമ്മിറ്റി അംഗം ജി.വിശ്വനാഥൻ നന്ദിയും പറഞ്ഞു.