photo
ഉഴുവ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ സർവീസിൽ നിന്ന് പിരിയുന്ന സെക്രട്ടറി കെ.ടി.ജോണിന് ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉപഹാരം നൽകുന്നു

ചേർത്തല: ഉഴുവ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ, സർവീസിൽ വിരമിക്കുന്ന സെക്രട്ടറി കെ.ടി ജോണിന് യാത്രയയപ്പ് നൽകി. സഹകരണ അസി.രജിസ്ട്രാർ കെ. ദീപു സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വയലാർ ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ, റിട്ട. ജോയിന്റ് രജിസ്ട്രാർ ശശിധരൻ പിള്ള, രവീന്ദ്രൻ അഞ്ജലി, ബാങ്ക് മുൻ സെക്രട്ടറിമാരായ എസ്.ശിവൻകുട്ടി, ജി. കാർത്തികേയൻ,എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റ് ബിജു കുഞ്ഞപ്പൻ,ഭരണസമിതി അംഗങ്ങളായ എസ്.അജിതകുമാരി,കെ.ജെ കുര്യൻ,എസ്. ദിലീപ്, എസ്. ശിവൻകുട്ടി, ബാലചന്ദ്രൻ, സുനിൽകുമാർ, മോഹനൻ, പ്രസന്നകുമാരി, ശോഭന, ലളിത രാമനാഥൻ എന്നിവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് എസ്.ആർ.രമ്യാദേവി നന്ദി പറഞ്ഞു.