മാവേലിക്കര: സി.പി.എം മാവേലിക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം, ചെത്തുതൊഴിലാളി യൂണിയൻ മാവേലിക്കര താലൂക്ക് സെക്രട്ടറി, തഴക്കര പഞ്ചായത്തംഗം, എന്നീ നിലകളിൽ പ്രവർത്തിച്ച സി.വെളുത്തകുഞ്ഞിന്റെ 47ാം ചരമവാർഷികാചരണം മാങ്കാംകുഴി വെട്ടിയാറിൽ നടന്നു. പള്ളിമുക്കിൽ നടന്ന അനുസ്മരണ യോഗം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ടി.പി ഗോപാലൻ അദ്ധ്യക്ഷനായി. മുരളി തഴക്കര, ആർ.രാജേഷ്, എം.എസ് അരുൺകുമാർ എം.എൽ.എ, എസ്.അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ടി.യശോധരൻ സ്വാഗതം പറഞ്ഞു. അനുസ്മരണ റാലി പള്ളിമുക്കിൽ നിന്നാരംഭിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.