 
ചേർത്തല: കലവൂർ പി.ജെ.യു.പി.എസിലെ പ്രവേശനോത്സവം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.രജീഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം ഗീതാകുമാരി,അക്കാഡമിക്ക് കമ്മിറ്റി കൺവീനർ വി.കെ.രാജു, മദർ പി.ടി.എ പ്രസിഡന്റ് വി.മഞ്ജുള എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് എസ്.ജയശ്രീ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.എസ്.പ്രേമ നന്ദിയും പറഞ്ഞു.