അമ്പലപ്പുഴ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന പൊതിച്ചോർ വിതരണം ആറാം വർഷത്തിലേക്ക് കടന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നിത്യേന "ഹൃദയപൂർവ്വം " എന്ന പേരിൽ നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ വാർഷികചടങ്ങ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ .എ .റഹിം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജയിംസ് ശാമുവൽ അധ്യക്ഷനായി.സെക്രട്ടറി ആർ. രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റു മാരായ ദിനൂപ് വേണു, വി.കെ.സൂരജ്, ജോയിന്റ് സെക്രട്ടറിമാരായ അജ്മൽ ഹസൻ, ആർ.അശ്വിൻ, എ.കെ.സൂരജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്.അരുൺകുമാർ എം. എൽ. എ, സി.ശ്യാംകുമാർ, രമ്യാ രമണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ശ്വേത എസ്. കുമാർ, എസ്.മുകുന്ദൻ, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അരുൺലാൽ, പ്രശാന്ത് എസ്. കുട്ടി, മാരാരിക്കുളം മേഖല സെക്രട്ടറി അജേഷ്, സെക്രട്ടറി അരുൺ, സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.അൻസാരി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കൽ, ആർ. എം. ഒ ഡോ. ഹരികുമാർ എന്നിവർ പങ്കെടുത്തു.