വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കന്നിമേൽ 394-ാം നമ്പർ ശാഖയോഗത്തിന്റെ നേതൃത്വത്തിലുള്ള ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ 170 വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.കെ.ദിനേശൻ സ്വാഗതം പറഞ്ഞു.യൂണിയൻ കൺവീനർ സത്യപാൽ, യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി, വനിതാ സംഘം സെക്രട്ടറി അനിത എന്നിവർ സംസാരിച്ചു.