തുറവൂർ:ജനാധിപത്യ കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി നാസർ പൈങ്ങാമഠം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ കോട്ടുപ്പള്ളി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു സി. കടവൻ മുഖ്യപ്രഭാഷണം നടത്തി. അരൂർ മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ വർഷങ്ങളായി മുടങ്ങി കിടക്കുന്ന, വിവിധ കേന്ദ്രങ്ങളിലേക്കുള്ള കെ എസ്.ആർ.ടി.സി. ബസ് സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി ജോമോൻ കോട്ടുപ്പള്ളി (പ്രസിഡന്റ് ) , മധുസൂദനൻ പെരുമന, ലീനാമ്മ ജോസഫ് (വൈസ്.പ്രസിഡന്റുമാർ) , നാരായണ കൈമൾ (ജനറൽ സെക്രട്ടറി) , റോബി ആലും വരമ്പത്ത് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.