മാന്നാർ: മഹാകവി ഉള്ളൂർ സ്മാരക സാഹിത്യസമിതിയും വലിയകുളങ്ങര വിവേകോദയം ഗ്രന്ഥശാലയും ചേർന്ന് മൂന്നു ദിവസമായി നടത്തി വന്ന സർഗോത്സവം സമാപിച്ചു. കഥ,കവിത,അക്ഷര ശ്ലോകം, വേലൻപാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ടുകൾ, കഥകളി മുദ്രകൾ, എന്നിവയുടെ പരിശീലനക്കളരി അതീവ ഹൃദ്യമായി. വിവോകോദയം ഗ്രന്ഥശാലയിൽ കവയിത്രി സരോജിനി ഉണ്ണിത്താൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് ഡി.സുഭദ്രക്കുട്ടിയമ്മ നേതൃത്വം നൽകി. ഡോ.എൽ.ശ്രീ രഞ്ജിനി സംഗീതാർച്ചന നടത്തി. ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനം വി.നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.എം.കെ നമ്പൂതിരി, ഉഷാ എസ്.കുമാർ, തോമസ് ഫിലിപ്പ് , കെ.രാമവർമ്മരാജ, സി.ഹൈമവതിയമ്മ, പി.വി വർക്കി, ചന്ദ്രാജി കുട്ടമ്പേരൂർ, കെ.സുമതിയമ്മ, പി.എ ചന്ദ്രമോഹന ദാസ്, ഞാഞ്ഞൂർ സുകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു. തോട്ടത്തിൽ എം.സുരേന്ദ്രനാഥ്, പി.വിജയകുമാരി എന്നിവർ സമ്മാനദാനം നടത്തി.