
അമ്പലപ്പുഴ: മുൻ മന്ത്രി ജി.സുധാകരന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്ക് പുന്നപ്ര ഗവ.ജെ ബി സ്‌കൂൾ വിദ്യാർത്ഥികൾക്കായി വാങ്ങിയ സ്‌കൂൾ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. 19സീറ്റുകളുള്ള വാഹനം 13.33 ലക്ഷം രൂപ ചിലവഴിച്ചാണ് വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗങ്ങളായ എൻ.കെ.ബിജുമോൻ, എം.ഷീജ, സ്‌കൂൾ എച്ച് എം എം.എം.അഹമ്മദ് കബീർ, അദധ്യാപകർ, പി. ടി .എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.