മാന്നാർ: കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് മഹാഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർഗ്രീഗോറിയോസ് മൂവ്മെന്റിന്റെ (എംജിഎം) ആഭിമുഖ്യത്തിൽ ഹുബോ 2022 കുടുംബസംഗമം പരുമലപള്ളിയിൽ നടന്നു. സെമിനാരി മാനേജർ ഫാ. കെ.വി പോൾ റമ്പാൻ വി.കുർബാന അർപ്പിച്ചു. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ. കെ.വി. പോൾ റമ്പാൻ, റവ. സാമുവേൽ ജോൺ കോർഎപ്പിസ്‌കോപ്പ, ഫാ. പി.ഫിലിപ്പോസ്, ഫാ. എബ്രഹാം വർഗീസ്, ഫാ. പി. ടി.തോമസ്, ഫാ. ഗീവർഗീസ് മാത്യു, ഷിബു വി.മാത്യു, ജേക്കബ് റോയ്,ദീപക് അലക്സ് പണിക്കർ, തോമസ് മാത്യു, മെയ്ബു മാത്യു എന്നിവർ സംസാരിച്ചു. ഫാ. ജെയിംസ് വർഗീസ് ധ്യാനം നയിച്ചു.