 
പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്ര പ്രതിഷ്ഠയുടെ നൂറാമത് വാർഷികത്തോടനുബന്ധിച്ചുള്ള ഉത്സവം ഇന്ന് നടക്കും. ഇന്നലെ രാവിലെ അഷ്ടബന്ധം ചാർത്തലും ബ്രഹ്മ കലശാഭിഷേകവും നടന്നു. ഉച്ചക്ക് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം സെക്രട്ടറി സ്വാമി ഋതംബരാനന്ദ ദാർശനിക പ്രഭാഷണം നടത്തി. ഇന്ന് വെളുപ്പിന് 5 ന് മഹാഗണപതി ഹോമം, അധിവാസം വിടർത്തൽ . രാവിലെ 7.30 ന് ബ്രഹ്മ കലശാഭിഷേകം, 11 ന് ആചാര്യ ദക്ഷിണ, 11.30 ന് ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയുടെ പ്രഭാഷണം , വൈകിട്ട് 7ന് ഭജൻസ് . രാത്രി 8 ന് അത്താഴപൂജ. വൈദിക ചടങ്ങുകൾക്ക് അയ്യമ്പള്ളി സത്യപാലൻ തന്ത്രി, ഗോപി ശാന്തി, ടി.പി.ഷിബു ശാന്തി തുടങ്ങിയവർ കാർമ്മികത്വം നൽകും.