ambala

അമ്പലപ്പുഴ: അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിനു നേരെ നടന്ന ആക്രമണത്തിനെതിരെ പി .ടി .എ യുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്‌കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. സ്‌കൂളിന്റെ ജനൽ ചില്ലുകളും മറ്റുപകരണങ്ങളും തകർത്തു. പ്രതിഷേധ സംഗമം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.നാല് യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.