മാവേലിക്കര: തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തി. തുടർന്ന് കരിപ്പുഴ ജംഗ്ഷൻ മുതൽ പുതുശേരി അമ്പലം ജംഗ്ഷൻ വരെ ആഹ്ളാദ പ്രകടനം നടത്തി. അനീഷ് കരിപ്പുഴ, രാജൻ ചെങ്കള്ളിൽ, ശിവദാസൻ നായർ, ശാന്തി ചന്ദ്രൻ, കരിപ്പുഴ മോഹൻ, സദാശിവൻ നായർ, വിനോദ് കുമാർ, വേണുഗോപാൽ, വിശ്വ നാഥൻ, സോമരാജൻ വാലിൽ, ശ്രീധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.