 
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാതോമസിന് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി
മുട്ടം ഇന്ദിരാഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ചൂണ്ടുപലക ജംഗ്ഷനിൽ അവസാനിച്ചു. സമാപനസ്ഥലത്ത് സംഘടിപ്പിച്ച യോഗത്തിൽ ചേപ്പാട് മണ്ഡലം കോൺഗ്രസ് അദ്ധ്യക്ഷൻ ഡോ ബി. ഗിരീഷ് കുമാർ സംസാരിച്ചു. എൽ. ഡി. എഫ് സർക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ പ്രത്യക്ഷതെളിവായി ഈ തിരഞ്ഞെടുപ്പ് വിജയത്തെ കേരളസമൂഹം കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനത്തിൽ ഡി സി സി അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, യുത്ത് കോൺഗ്രസ്, ഐ എൻ ടി യു സി നേതാക്കൾ, ബൂത്ത്- വാർഡ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു