ഹരിപ്പാട്: ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിലും ഹരിപ്പാട് പ്രദേശത്തെ മറ്റു ക്ഷേത്രങ്ങളിലെയും മോഷണത്തിനു പിടിയിലായ ജോയ് ജോസഫ്(പൂവരണി ജോയ്), രമേശ് എന്നിവരെയാണ് വെളളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ ഡിസംബർ 20ന് രാത്രിയിലാണ് ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയത്.