
കുട്ടനാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കുട്ടനാടിന്റെ വിവിധ കേന്ദ്രങ്ങളിൽ ആഹ്ളാദപ്രകടനം നടത്തി. രാമങ്കരി, മങ്കൊമ്പ് ജംഗ്ഷനുകളിലായി നടന്ന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാറും യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് നോബിൻ പി. ജോണും ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, വൈസ് പ്രസിഡന്റ് നിർമ്മൽ അലക്സ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ വാഴേച്ചിറ, സി.വി.രാജീവ് പ്രമോദ് ചന്ദ്രൻ , ജി.സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു