ഹരിപ്പാട്: വീടിന് സമീപത്തെ ഷെഡിൽ നിന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷന് പടിഞ്ഞാറുവശം റോസ് ഹൗസിൽ അഡ്വക്കേറ്റ് എം. ജെ വർഗീസിന്റെ വീടിനോടു ചേർന്ന ഷെഡ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് മൂർഖൻ പാമ്പുകളെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധനായ പല്ലന പാനൂർ സ്വദേശി ഹുസൈൻ എത്തി പാമ്പുകളെ പിടിച്ചു. അടുത്ത ദിവസം ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് ഹുസൈൻ പറഞ്ഞു