s

ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജിൽ ദേശീയ സെമിനാറിന് തുടക്കമായി. കോളേജിലെ ഫിസിക്സ് ബിരുദാനന്തര ബിരുദ വിഭാഗവും കേരളാ സ്റ്റേറ്റ് ഹയർ എഡ്യുക്കേഷണൽ കൗൺസിലും എറണാകുളം സെന്റ് തെരേസാസ് കോളജും സംയുക്തമായിട്ടാണ് നാഷണൽ കോൺഫറൻസ് ഓൺ മെറ്റീരിയൽസ് ഫോർ ഇൻഡസ്ട്രിയൽ ആന്റ് സൊസൈറ്റൽ ആപ്ലിക്കേഷൻസ് സംഘടിപ്പിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ് സെമിനാർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ സിസ്റ്റർ ഫിലോമിന പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുമായി നൂറിൽപ്പരം പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ ഇന്ന് സമാപി

ക്കും.