വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ വൈസ് പ്രസിഡന്റും ഡയറക്ടർ ബോർഡംഗവും യൂണിയൻ കൗൺസിലറും നിലവിൽ എസ്.എൻ.ട്രസ്റ്റ് അംഗവും വള്ളികുന്നം മേഖല ചെയർമാനുമായി 40 വർഷം എസ്.എൻ.ഡി.പി യോഗം പ്രവർത്തനം നടത്തിയ ടി.ഡി.വിജയനെ എസ്.എൻ.ഡി.പി യോഗം ഇലിപ്പക്കുളം 138-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഷിക പൊതുയോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ബി.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവി മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ശശി സ്റ്റീൽ ലാൻഡ്, സെക്രട്ടറി ടി.കെ.ജയലാൽ, എസ്.എസ്.അഭിലാഷ് കുമാർ, ചന്ദ്രബോസ്, എൻ.രമണൻ, കെ.ശങ്കരൻ കുട്ടി, ബി.നടരാജൻ, മണിയമ്മ, ശാലിനി കുശൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ടി.ഡി.വിജയനെ ഇലിപ്പക്കുളം 138-ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു