ആലപ്പുഴ: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനമായ ഇന്ന് 'കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ- വെല്ലുവിളികളും പരിഹാരങ്ങളും'' എന്നി വിഷയത്തിൽ വിചാരസദസ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് ബ്രദേഴ്സ് കോൺഫറൻസ് ഹാളിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുകാര്യദർശി കെ.സി.സുധീർബാബു അദ്ധ്യക്ഷതവഹിക്കും.