dd
ജില്ലാ ഒളിമ്പിക് അസോസിയേഷനും സേവ് ആലപ്പുഴയും സംയുക്തമായി കണ്ടലുമായി ഒരു കുട്ടനാടൻ യാത്ര എന്ന പേരിൽ നടത്തിയ സൈക്കിൾ യാത്രയുടെ ഭാഗമായി ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുഖ്യരക്ഷാധികാരി റെജിചെറിയാൻ കണ്ടൽ ചെടി നടുന്നു

ആലപ്പുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷനും സേവ് ആലപ്പുഴയും സംയുക്തമായി കണ്ടലുമായി ഒരു കുട്ടനാടൻ യാത്ര എന്ന പേരിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. നൂറോളം വരുന്ന കായികതാരങ്ങൾ പങ്കെടുത്തു. കൈനകരി പഞ്ചായത്ത് പഴയന്നൂർ പാലത്തിനു സമീപം ആരംഭിച്ച യാത്ര കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കഞ്ഞിപ്പാടത്ത് സമാപിച്ചു. പഴയന്നൂർ ജംഗ്ഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ മുഖ്യരക്ഷാധികാരി റെജി ചെറിയാൻ കായൽക്കരയിൽ കണ്ടൽചെടികൾ നട്ടു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷതവഹിച്ചു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് മുഖ്യാതിഥിയായി. സേവ് ആലപ്പി പ്രഡിഡന്റ് ഷിബുഡേവിഡ്, കായികതാരം ബിനീഷ് തോമസ്, ആനന്ദ് ബാബു, അജിത്കുമാർ.വൈ, സീനാ, നീതു, അനിഹനീഫ്,നജീബ്, കെ എസ് സുരേഷ് കുമാർ, ബാബു രാജ് എന്നിവർ സംസാരിച്ചു.