അമ്പലപ്പുഴ: ആമയിട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സജീവാംഗമായിരിക്കെ മരണമടഞ്ഞ ഡി.വേണുഗോപാൽ ,എസ്.ചന്ദ്രൻ എന്നിവരുടെ കുടുംബങ്ങൾക്ക് മരണാനന്തര സഹായമായി മിൽമയിൽ നിന്നും അനുവദിച്ച 25,000 രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് കരുമാടി മുരളിയും, സെക്രട്ടറി എം.രാജേഷും കൈമാറി.