അമ്പലപ്പുഴ: സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ കലാപഠന കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും. ചിത്രരചന, കഥകളി ചെണ്ട, നാടൻപാട്ട്, പാക്കനാർ തുള്ളൽ എന്നിവയിലാണ് പരിശീലനം നൽകുക. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. തങ്കജി അധ്യക്ഷനാകും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്യും.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് മുഖ്യപ്രഭാഷണം നടത്തും.