ambala

അമ്പലപ്പുഴ: ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എൻ.ജി.ഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റിയുടെ നേത്വത്വത്തിൽ മഴക്കാല പൂർവശുചീകരണവും വ്യക്ഷത്തൈ നടീലും നടന്നു. അമ്പലപ്പുഴ കച്ചേരി മുക്കിൽ കോടതിക്ക് സമീപം കുഞ്ചൻ സ്മാരക സമിതി വൈസ് ചെയർമാൻ എ.ഓമനക്കുട്ടൻ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി. ഏരിയ പ്രസിഡന്റ് പി.ടി. സിബി അദ്ധ്യക്ഷത വഹിച്ചു . എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ.മായ, ജില്ല സെക്രട്ടേറിയറ്റ് അംഗം സി.സി. നയനൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എസ്.സുനിൽ രാജ് സ്വാഗതവും ഏരിയ ട്രഷറർ പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു .