 
കായംകുളം: മാതാവിന്റെ സംസ്കാരം നടന്നതിന്റെ പിറ്റേന്ന് മകനും മരിച്ചു. കണ്ടല്ലൂർ തെക്ക് ശിവമംഗലത്ത് വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ തങ്കമ്മ (80), മകനും പുല്ലുകുളങ്ങര ശിവമംഗലത്ത് ജൂവലറി ഉടമയുമായ ശിവപുത്രൻ (52) എന്നിവരാണ് മരിച്ചത്.
ജൂൺ ഒന്നിന് മരിച്ച തങ്കമ്മയുടെ സംസ്കാരം മൂന്നാം തീയതിയായിരുന്നു. നാലാം തീയതിയാണ് ശിവപുത്രൻ മരിച്ചത്. എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്, കോൺഗ്രസ് കായംകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിശുള്ള ശിവപുത്രൻ കരൾ രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.