
ആലപ്പുഴ: അതിസാരവും ഛർദ്ദിയും പടരുന്ന സാഹചര്യത്തിൽ നഗരത്തിലെ ആർ.ഒ പ്ലാന്റുകളിലെ കുടിവെള്ളം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജലജന്യരോഗങ്ങൾ പടരുന്നതിനാൽ കുടിവെള്ളം സൂപ്പർ ക്ലോറിനേഷൻ ചെയ്യാൻ വാട്ടർ അതോറിട്ടി അധികൃതർക്ക് നിർദേശം നൽകി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊളിച്ചിട്ട പാലങ്ങളുടെ പണി ഈമാസം 30ന് മുമ്പ് തീർക്കാൻ പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷീബ രാകേഷ്, സജിത സതീശൻ, എ.എസ്.സുദർശനൻ, അജ്മൽ ഹസൻ, അഡ്വ. നാസർ എം.പൈങ്ങാമഠം, നിസാർ അഹമ്മദ്, രവികുമാരപിള്ള എന്നിവർ പങ്കെടുത്തു.