ambala
കരൂർ കോവിൽപ്പറമ്പിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത നിലയിൽ

അമ്പലപ്പുഴ: കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു.കരൂർ കോവിൽപ്പറമ്പിൽ ക്ഷേത്രത്തിലെ നാഗരാജ ക്ഷേത്രം, ഗണപതി സ്ഥാനം എന്നിവിടങ്ങളിൽ വെച്ചിരുന്ന കാണിക്കവഞ്ചി തകർത്താണ് പണം അപഹരിച്ചത്. രാവിലെ ക്ഷേത്രത്തിലെത്തിയ കഴകം ജീവനക്കാരിയാണ് കാണിക്കവഞ്ചി തകർത്തതായി ആദ്യം കണ്ടത്. ക്ഷേത്രം ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ നൽകി.