മാന്നാർ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മാന്നാർ മീഡിയാസെന്ററിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിക്കും. ഇന്ന് രാവിലെ 11.30ന് മീഡിയാ സെന്റർ ഹാളിൽ ഔഷധസസ്യ ബോർഡംഗം ഡോ.പ്രിയാ ദേവദത്ത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സതീശ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിക്കും.