കായംകുളം: കീരിക്കാട് തെക്ക് മുഴങ്ങോടിക്കാവ് ദേവിക്ഷേത്രത്തിലെ അഷ്ടബന്ധ കലശവും യക്ഷിയമ്മയുടെ പുന:പ്രതിഷ്ഠയും ബുധനൂർ അടിമുറ്റത്ത് മഠം എ.ബി.സുരേഷ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഇന്നു മുതൽ 9 വരെ നടക്കും. തുടർന്ന് 12ന് നടതുറപ്പ് ഉത്സവം നടക്കും. ഒന്നിന് ആരംഭിച്ച സപ്തദിന ഭാഗവത പാരായണം 7 ന് സമാപിക്കും. എല്ലാ ദിവസവും 5 ന് ഗണപതിഹോമം, ഇന്ന് 6 മുതൽ വിഷ്ണുപൂജ, മൃത്യുഞ്ജയഹോമം, സുകൃതഹോമം, വൈകിട്ട് 6 മുതൽ ഭഗവതി സേവ, മഹാസുദർശന ഹോമം, 6 ന് രാവിലെ 6 മുതൽ തിലഹോമം, സുകൃത ഹോമം, വൈകിട്ട് 6 ന് ഭഗവതിസേവ, 7 ന് 6 മുതൽ തിലഹോമം, ദ്വാദശനാമ പൂജ, വൈകിട്ട് 5 മുതൽ ആചാര്യവരണം, പഞ്ചപുണ്യാഹം, പ്രസാദശുദ്ധി ക്രിയകൾ, രാവിലെ 5 മുതൽ പ്രായശ്ചിത്ത ഹോമങ്ങൾ, അത്ഭുത ശാന്തി ഹോമം, ബിംബശുദ്ധി ക്രിയ, അനുജ്ഞാ കലശം, ശയ്യയിലേക്ക് എഴുന്നള്ളിക്കുക, താഴികക്കുട പ്രതിഷ്ഠ, വൈകിട്ട് 5 ന് കുംഭേശകർക്കരി പൂജ, ജലദ്രോണി പൂജ, കലശപൂജ, അധിവാസഹോമം, ശയ്യാപൂജ, അധിവാസം, പ്രതിഷ്ഠാദിനമായ 9 ന് രാവിലെ 5 മുതൽ മരപ്പാണി, കലശത്തിങ്കൽ ഉഷപൂജ, അഷ്ടബന്ധ സ്ഥാപനം, ദേവിയങ്കൽ കലശാഭിഷേകം, 8 19 നും 8.39 നും മദ്ധ്യേ യക്ഷിയമ്മയുടെ വിഗ്രഹ പുന:പ്രതിഷ്ഠ തുടങ്ങിയവ നടക്കും. തുടർന്ന് 12 ന് രാവിലെ ആറിന് യക്ഷിയമ്മയുടെ നടതുറപ്പ്. തുടർന്ന് കലശപൂജ, കലശാഭിഷേകം, 10 മുതൽ പ്രസാദമുട്ട്, 7 ന് കളമെഴുത്ത് പാട്ട്, ഗുരുതി, 8.30 ന് എഴുന്നള്ളത്ത് എന്നിവയ്ക്ക് ശേഷം നട അടക്കും.