മാന്നാർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ മാന്നാർ ഏരിയാ സമ്മേളനം സി.ഐ.ടി. യു ജില്ലാകമ്മിറ്റിയംഗം കോശി അലക്സ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി. യു ഏരിയ സെക്രട്ടറി കെ.പി പ്രദീപ്, പി.എൻ ശെൽവരാജ്, എം.ടി ശ്രീരാമൻ, സി.പി സുധാകരൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ പ്രസിഡന്റായി കെ.എം സഞ്ജുഖാൻ, സെക്രട്ടറിയായി അനിൽ കുമാർ എന്നിവരെ തിരഞ്ഞെടുത്തു.