പൂച്ചാക്കൽ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശേഷാൽ ഗ്രാമസഭ അരൂക്കുറ്റി പഞ്ചായത്തിൽ നടന്നു. പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി നൽകുന്ന യു.ഡി.ഐ.ഡി. കാർഡ് പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി. മെഡിക്കൽ ബോർഡിന്റെ പ്രതിനിധികളും അക്ഷയയുടെ ജീവനക്കാരും , പഞ്ചായത്ത് ജനപ്രതിനിധികളും വടുതല അബ്രാർ ആഡിറ്റോറിയത്തിൽ ഒത്തുചേരും. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കും. ഭിന്നശേഷിക്കാർക്കായി നൽകുന്ന മുച്ചക്ര വാഹനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സമയബന്ധിതമായി നൽകും . മുന്നൂറോളം ഭിന്നശേഷിക്കാരാണ് പഞ്ചായത്ത് പരിധിയിലുള്ളത്. ഇതിൽ 55 പേർക്ക് മാത്രമാണ് യു.ഡി.ഐ.ഡി. കാർഡ് കിട്ടിയിട്ടുള്ളത്. ആറാം വാർഡ് മെമ്പർ മുംതാസ് സുബൈർ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം വി.എ. പ്രകാശൻ പദ്ധതി വിശദീകരിച്ചു.