ഹരിപ്പാട് : തൃക്കാക്കരയിലെ യു ഡി എഫ് വിജയത്തിൽ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി.
ഹരിപ്പാട് കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം പട്ടണം ചുറ്റി എഴിക്കകത്ത് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡിസിസി വൈസ് പ്രസിഡന്റ് എസ് ദീപു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ ഹരിപ്പാട് അധ്യക്ഷത വഹിച്ചു.
അഡ്വ വി ഷുക്കൂർ, സുജിത്ത് എസ് ചേപ്പാട്, കെ ബാബുക്കുട്ടൻ, ഷംസുദീൻ കായിപ്പുറം, കെ എസ് ഹരികൃഷ്ണൻ, ആർ വി സ്‌നേഹ, എം ശ്രീക്കുട്ടൻ, യു ഷാരോൺ, സുജിത്ത് സി കുമാരപുരം, ആർ രതീഷ്, സുജിത്ത് കരുവാറ്റ, അൻസിൽ തൃക്കുന്നപ്പുഴ, വിഷ്ണു മംഗലം, ശ്രീരാജ് മുളക്കൽ, ഹാഷിക് ഹുസൈൻ, ശരത് ചന്ദ്രമോഹൻ, മുബാറക് പതിയായങ്കര, വി കെ നാഥൻ, ഷാഹു ഉസ്മാൻ, വിജീഷ് കുമാർ, ഷിയാസ് മുതുകുളം, മനു നങ്ങ്യാർകുളങ്ങര, രാം കിഷൻ, ഗോകുൽനാഥ്, രാഹുൽ രാജൻ, പി സി പ്രമോദ്, നിതീഷ് പള്ളിപ്പാട്, മിർസാൻ ആറാട്ടുപുഴ, അമൽ വേണു, സുനു അരവിന്ദൻ, അരവിന്ദ് കാർത്തികപ്പള്ളി, ദേവികൃഷ്ണ, അമൃത, ഇർഫാൻ ചിങ്ങോലി, കണ്ണൻ ഹരിപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.