ar

ചാരുംമൂട് : ഭരണിക്കാവ് ബ്‌ളോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ആരോഗ്യ മേള 2022 ന് തുടക്കമായി. 13ന് സമാപിക്കും. സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. എം.എസ്. അരുൺ കുമാർ എം.എൽ.എ ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി അധ്യക്ഷത വഹിച്ചു. ചുനക്കര സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എസ്. അനിൽകുമാർ ,
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ, കെ.സുമ,ആർ.സുജ അംഗങ്ങളായ ശ്യാമളാ ദേവി, ശാന്തി സുഭാഷ്, കെ.വിജയൻ , ജി.പുരുഷോത്തമൻ ,ബി.ഡി.ഒ ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു.