ചാരുംമൂട് : താമരക്കുളം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനവും ക്ഷീരകർഷകരെ ആദരിക്കലും പഠനോപകരണ വിതരണവും ഇന്ന് നടക്കും.
രാവിലെ 1130 ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ക്ഷീരകർഷകരെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു പഠനോപകരണ വിതരണവും നിർവഹിക്കും.