മാന്നാർ: ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) മാന്നാർ ഏരിയാ കൺവെൻഷൻ യൂണിയൻ ജില്ലാസെക്രട്ടറി എ.സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി പ്രദീപ്, സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി സെക്രട്ടറി പി.ഡി ശശിധരൻ എന്നിവർ സംസാരിച്ചു. ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ മാന്നാർ ഏരിയാ ഭാരവാഹികളായി സുരേഷ് കുമാർ (പ്രസിഡന്റ്), കെ.എം സജിമോൻ (വൈസ് പ്രസിഡന്റ്), മുഹമ്മദ് അജിത്ത്(സെക്രട്ടറി), അനീഷ(ജോ.സെക്രട്ടറി), അനക്സ് തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.