അരൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എഴുപുന്ന യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് യു.സി. ഷാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.പി.മുരളീധരൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി എസ്.പി മുരളീധരൻ (പ്രസിഡന്റ് ), സി.കെ.സത്യൻ (വൈസ് പ്രസിഡന്റ്) , ബി.വേണുഗോപാൽ (ജനറൽ സെക്രട്ടറി ) ,ഷിൽജൻ ( ജോയിന്റ് സെക്രട്ടറി), എം.വി.ആന്റണി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു