മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ മഹാദേവർക്ഷേത്രത്തിലെ ഏഴാമത് ശ്രീമഹാരുദ്രയജ്ഞം ജൂലായ് നാലു മുതൽ 10 വരെ നടക്കും. വിഗ്രഹഘോഷയാത്ര ജൂലായ് ഒന്നിന് രാവിലെ ഏഴിന് മാവേലിക്കര തൃക്കണ്ടിയൂർ ശ്രീമഹാദേവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും. ജൂലായ് രണ്ടിന് രാവിലെ 11ന് കുരട്ടിക്കാട് ഗുരുവായൂരപ്പ നാരായണീയ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണം. വൈകിട്ട് 07.00ന് ബുധനൂർ നടരാജ നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ നൃത്തസന്ധ്യ, ജൂലായ് മൂന്ന് വൈകിട്ട് 05.00 ന് കൊടിയേറ്റ്, ഭദ്രദീപ പ്രതിഷ്ഠ തുടർന്ന് വൈകിട്ട് 5.30 ന് നടക്കുന്ന യജ്ഞസമാരംഭ സഭയുടെ ഉദ്ഘാടനം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് ഐപിഎസ് നിർവഹിക്കും. ദീപപ്രോജ്വലനം തിരുവല്ല മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണാ നിർവഹിക്കും. റിട്ട.ഡെപ്യൂട്ടി കളക്ടർ ആൻഡ് വർക്കിംഗ് ചെയർമാൻ എ.ഗോപകുമാർ അദ്ധ്യക്ഷനാകും. ചെങ്ങന്നൂർ താലൂക്ക് ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ജയപ്രകാശ് ചെങ്ങന്നൂർ, സഞ്ജീവനി സേവാസമിതി രക്ഷാധികാരി കെ.ബാലകൃഷ്ണൻനായർ, കൂട്ടമ്പേരൂർ ശുഭാനന്ദാദർശാശ്രമം വൈസ് പ്രസിഡന്റ് ഷാലു, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി അജീഷ് ആർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7 ന് നൃത്തവിസ്മയം. എല്ലാ ദിവസവവും രാവിലെ ഗണപതിഹോമം, ഒൻപതിന് മൃത്യുഞ്ജയഹോമം, 11 മുതൽ ശ്രീരുദ്രം, ചമകം ജപം, 11.30 ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, 2.30 ന് നാരായണീയം, വൈകിട്ട് അഞ്ചിന് ഭഗവതിസേവ എന്നിവ നടക്കും.

നാലിന് രാവിലെ 11.30 ന് വിജ്ഞാനസദസിന്റെ ഉദ്ഘാടനം റിട്ട.പ്രൊഫ. (കാതോലിക്കേറ്റ് കോളേജ്) കെ.ശിവശങ്കരൻ ഉദ്ഘാടനം ചെയ്യും. ഏഴിന് മാനസജപലഹരി. അഞ്ചിന് രാത്രി ഏഴിന് പാഠകം. ആറിന് രാത്രി ഏഴിന് സോപാനസംഗീതം. ഏഴിന് രാത്രി ഏഴിന് കഥകളി, എട്ടിന് രാത്രി എഴിന് കോട്ടയം ശ്രീകുമാറും സംഘവും നയിക്കുന്ന ഈശ്വര നാമജപം. ഒൻപതിന് രാത്രി എഴിന് സോപാനസംഗീതം. പത്തിന് രാവിലെ 11 ന് വസ്സോർധാര. തുടർന്ന് നടക്കുന്ന സമാപന യജ്ഞത്തിന്റെ ഉദ്ഘാടനം തിരുവിതാകൂർ ദേവസ്വംബോർഡ് ചീഫ്എൻജിനീയർ കെ.അജിത്കുമാർ നിർവഹിക്കും. ഈ മഹായജ്ഞത്തിന്റെ വിപുലമായ നടത്തിപ്പിനായി 301 പേര് അടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ക്ഷേത്രംതന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻഭട്ടതിരിപ്പാട് ഭദ്രദീപം തെളിച്ച് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.